തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എൽ.എ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു. ഇന്ന് രാവിലെ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധ വേദിയിലാണ് സംഭവം.[www.malabarflash.com]
വേദിയിലുണ്ടായിരുന്ന നേതാക്കൾ ഉടൻതന്നെ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് നേതാക്കൾ അറിയിച്ചു.
സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നിലെത്തി ഏതാനും വാക്കുകൾ പറഞ്ഞ് 15 സെക്കൻഡിനകം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
0 Comments