കാസര്‍കോട്: മുംബൈയില്‍ നടന്ന ദേശീയ പോഷകാഹാര മത്സരത്തില്‍ ഡോ. നീലോഫര്‍ ഇലിയാസ് കുട്ടി റണ്ണര്‍ അപ്പായി. ഇന്ത്യയിലെ പോഷകാഹാര വിദഗ്ധര്‍ക്കിടയില്‍ നടത്തിയ മത്സരത്തില്‍ ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത ഏകവ്യക്തിയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ അതികായരായ ഗ്ലെന്‍മാര്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്.[www.malabarflash.com]
കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായ ഡോ. നീലോഫറാണ് സംസ്ഥാനത്തെ അങ്കണവാടികളികളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുന്ന അമൃതം പൊടിയുടെ ഉപജ്ഞാതാവ്. മുവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നവാസിന്റെ ഭാര്യയാണ്.
0 Comments