ചരിത്ര ദൗത്യവുമായി ബഹിരാകാശത്തേക്ക് പുറപ്പെട്ട സൗദി വനിത റയാന ബർനാവി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ (ISS)എത്തി. യുഎസ്സിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും തിങ്കളാഴ്ച്ച പുലർച്ചെ 3.07 നാണ് റയാന അടക്കം മൂന്നംഗ സംഘം യാത്ര തിരിച്ചത്. വൈകിട്ട് 6.42 ഓടെ സ്പേസ് സ്റ്റേഷനിലെത്തി.[www.malabarflash.com]ബയോമെഡിക്കൽ ഗവേഷകയായ റയാന പത്ത് ദിവസമാണ് ഐ.എസ്.എസ്സിലെ ഭ്രമണപഥത്തിൽ ചെലവഴിക്കുക. ഈ സമയം സ്റ്റെം സെല്ലിന്റെയും സ്തനാർബുദത്തിന്റേയും ഗവേഷണമാണ് നടത്തുക.
ഈ സമയം സ്റ്റെം സെല്ലിന്റെയും സ്തനാർബുദത്തിന്റേയും ഗവേഷണമാണ് നടത്തുക.
മിഡിൽ ഈസ്റ്റിലെ എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾക്ക് താൻ പ്രചോദനമാകട്ടെയെന്നാണ് ബഹിരാകാശ കേന്ദ്രത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് റയാന നൽകിയ സന്ദേശം.
മനുഷ്യന്റെ ആരോഗ്യത്തിലും മഴവിതയ്ക്കൽ സാങ്കേതികവിദ്യയിലും ബഹിരാകാശത്തിന്റെ പ്രത്യാഘാതങ്ങൾ ഉൾപ്പെടെ 20 ഓളം ഗവേഷണമാണ് റയാന ഉൾപ്പെടുന്ന സംഘം നടത്തുക. യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അൽ ഖർനി, മുൻ നാസ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്‌സൺ, അമേരിക്കൻ സംരംഭകനും പൈലറ്റുമായ ജോൺ ഷോഫ്‌നർ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.
സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് സംഘം ബഹിരാകാശത്ത് എത്തിയത്. ഒരേസമയം വനിത ഉൾപ്പെടെ രണ്ടുപേരെ നിലയത്തിൽ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിച്ചു.
0 Comments