അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബൈ സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
ഐഎന്‍എല്‍ ജില്ലാ ട്രഷററായിരുന്നു. ബിസിനസ് രംഗത്ത് സജീവമായിരുന്ന പിബി അഹ്‌മദ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നുവെങ്കിലും പിന്നീട് വീണ്ടും രാജിവെച്ചിരുന്നു. 1995 മുതല്‍ അഞ്ച് വര്‍ഷക്കാലം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കര്‍ണാടകയിലടക്കം ബിസിനസ് രംഗത്ത് സജീവമായിരുന്നു. ചെങ്കള പഞ്ചായത്തിന്റെ സാമൂഹ്യ, മത, കായിക രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പി ബി അഹമദ്.

1995 - 2000 വർഷത്തിലാണ് ചെങ്കള പഞ്ചായത് പ്രസിഡന്റായിരുന്നത്. ഐഎൻഎൽ രൂപീകരിച്ച നടന്ന ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പിൽ ചെങ്കളയിൽ ഭരണത്തിലുണ്ടായിരുന്ന മുസ്ലിം ലീഗിനെ അട്ടിമറിച്ചാണ് എൽഡിഎഫ് പിന്തുണയോടെ പിബി അഹ്‌മദ് സംസ്ഥാനത്തെ പാർട്ടിയുടെ ആദ്യത്തെ പഞ്ചായത് പ്രസിഡന്റായത്.
ഭാര്യ: നസീറ. മക്കള്‍: തൗസീഫ്, തസ്‌ലീമ, തംഷീര്‍. മരുമക്കള്‍: ഡോ. ഖദീജത്ത് സാനിയ, മുഹമ്മദ് നിസാം അപ്‌സര, ആയിഷ കോഴിക്കോട്.
സഹോദരങ്ങള്‍: മുഹമ്മദ്, ഉമ്പു, അബൂബക്കര്‍, അബ്ദുറഹിമാൻ, മുത്തലിബ്, മുന്‍ എം.എല്‍.എ പി ബി അബ്ദുല്‍റസാഖ്.
0 Comments