NEWS UPDATE

6/recent/ticker-posts

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റു; നാലുവയസുകാരി മരിച്ചു

തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷെമീറിന്റെ മകള്‍ ആസിയ റൈഹാനാണ് മരിച്ചത്.[www.malabarflash.com]


മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആസിയ. ഇതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പോകുന്ന വഴിയില്‍ വെച്ച് തന്നെ കുട്ടി മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

Post a Comment

0 Comments