NEWS UPDATE

6/recent/ticker-posts

പൂച്ചയെ നോക്കാൻ തയ്യാറാണോ? എങ്കിൽ ആഡംബര ബംഗ്ലാവിൽ താമസം സൗജന്യമെന്ന് പരസ്യം

ഓസ്ട്രേലിയയിലെ ഒരു സമ്പന്ന കുടുംബം തങ്ങളുടെ പൂച്ചയെ നോക്കാൻ ആളെ തേടുന്നു. പൂച്ചയുടെ ആയ ആകാൻ തയാറാകുന്ന ആൾക്ക് അത്യാഡംബര താമസ സൗകര്യമാണ് ഇവരുടെ വാഗ്ദാനം.[www.malabarflash.com]

ജീവിതച്ചെലവ് വർദ്ധിച്ചതോടെ ഓസ്ട്രേലിയയിൽ പലരും താമസസൗകര്യത്തിനായി കഷ്ടപ്പെടുന്നതിനിടയിലാണ് ഇത്തരത്തിലൊരു വലിയ വാഗ്ദാനവുമായി ഓസ്‌ട്രേലിയയിലെ ഡബിൾ ബേ കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയെ നോക്കാൻ മുഴുവൻ സമയ ആയയെ ആശ്യമുണ്ടെന്ന് കാണിച്ച് ഡബിൾ ബേ കുടുംബം നൽകിയ പരസ്യത്തിലാണ് ഈ കാര്യങ്ങളുള്ളത്. പൂച്ചയുടെ മുഴുവൻ സമയ ആയ ആകാൻ തയാറായി വരുന്നവർക്ക് മറ്റ് പണികൾ ഒന്നും ഉണ്ടായിരിക്കുകയില്ലെന്നും പരസ്യത്തിൽ പ്രത്യേകം പറയുന്നുണ്ട്. തങ്ങളുടെ ആഡംബര ബംഗ്ലാവിൽ താമസിച്ചു കൊണ്ട് പൂച്ചയെ നോക്കുക എന്നത് മാത്രമായിരിക്കും ഇവരുടെ ജോലി.

Post a Comment

0 Comments