ഭോപാൽ: തർക്കത്തെ തുടർന്ന് വിവാഹച്ചടങ്ങിനിടെ വിഷം കഴിച്ച 21കാരനായ വരൻ ആശുപത്രിയിൽ മരിച്ചു. ഇതറിഞ്ഞ് പിന്നാലെ വിഷം കുടിച്ച 20കാരി വധു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.[www.malabarflash.com]
മധ്യപ്രദേശിലെ ഇൻഡോറിൽ കനാഡിയ ഏരിയയിലെ ആര്യ സമാജം ക്ഷേത്രത്തിലാണ് സംഭവം. പെട്ടെന്ന് വിവാഹം നടത്താനായി യുവതി നിരന്തരം സമ്മർദത്തിലാക്കിയിരുന്നെന്ന് യുവാവിന്‍റെ ബന്ധുക്കൾ പറയുന്നു. തന്‍റെ കരിയറിനെക്കുറിച്ച് ചിന്തിച്ച് വിവാഹം രണ്ടു വർഷത്തിനുശേഷം മതിയെന്നായിരുന്നു 21കാരന്‍റെ നിലപാട്. ഇതേതുടർന്ന് 20കാരി പോലീസിനെ സമീപിച്ചിരുന്നെന്നും യുവാവിന്‍റെ ബന്ധുക്കൾ പറയുന്നു.
ഒടുവിൽ വിവാഹ ദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചടങ്ങിനിടെ, താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് 21കാരൻ വധുവിനോട് പറയുകയായിരുന്നു. പിന്നാലെ യുവാവിനെ ആശുപത്രിയിലാക്കുകയും ചെയ്തു. ഈ സമയം യുവതിയും വിഷം കഴിക്കുകയായിരുന്നു.
0 Comments