NEWS UPDATE

6/recent/ticker-posts

മലയാളിതാരം എച്ച്.എസ്. പ്രണോയ്ക്ക് മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം

ക്വലാലംപുര്‍: മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിട്ട് മലയാളി താരം എച്ച്.എസ്. പ്രണോയ്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വെങ് ഹോങ് യാങിനെ കീഴടക്കിയാണ് പ്രണോയിയുടെ കിരീടനേട്ടം.[www.malabarflash.com]


അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുക്കമാണ് പ്രണോയ് ചൈനീസ് താരത്തെ മറികടന്നത്. മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ വെങ് ഹോങ് യാങ് പ്രണോയ്ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി. സ്‌കോര്‍: 21-19, 13-21, 21-18

കലാശപ്പോരില്‍ ആദ്യ ഗെയിം സ്വന്തമാക്കിയാണ് പ്രണോയ് തുടങ്ങിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ചൈനീസ് താരം ശക്തമായി തിരിച്ചുവന്നു. 13 പോയന്റുകള്‍ മാത്രമാണ് പ്രണോയ്ക്ക് രണ്ടാം ഗെയിമില്‍ നേടാനായത്. അവസാന ഗെയിമിലും വെങ് ഹോങ് യാങ് മികച്ചുനിന്നെങ്കിലും പ്രണോയിയെ മറികടക്കാനായില്ല. 21-18 ന് മൂന്നാം ഗെയിമും കിരീടവും പ്രണോയ് സ്വന്തമാക്കി.

Post a Comment

0 Comments