ഏതായാലും അഞ്ചുലക്ഷത്തില്‍ കൂടുതലാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല എന്നുറപ്പാണ്. എന്നാല്‍, 'ബ്യാകുയ' എന്ന ജാപ്പനീസ് ഐസ്‌ക്രീമിന്റെ വില 5.54 ലക്ഷം രൂപയാണ്! ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്‌ക്രീം എന്ന ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയിരിക്കയാണ് ഈ ഐസ്‌ക്രീം.
ജാപ്പനീസ് ബ്രാന്‍ഡായ സെല്ലാറ്റോയാണ് ഈ ഐസ്‌ക്രീം വിപണിയിലിറക്കിയത്. വൈറ്റ് ട്രഫിള്‍, പാര്‍മിജിയാനോ തുടങ്ങിയ അപൂര്‍വ ചേരുവകള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഒന്നരവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കുശേഷമാണ് തങ്ങള്‍ ഇഷ്ടപ്പെട്ട ടേസ്റ്റിലുള്ള ഐസ്‌ക്രീം ഉണ്ടാക്കിയെടുത്തതില്‍ വിജയിച്ചതെന്നാണ് കമ്പനിയുടെ പ്രതിനിധി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിനോട് പ്രതികരിച്ചത്.
ജാപ്പനീസ്, യൂറോപ്പ്യന്‍ ചേരുവകള്‍ കോര്‍ത്തിണക്കിയുള്ള ഐസ്‌ക്രീം എന്നതായിരുന്നു ആശയം. ഗിന്നസ് റെക്കോഡ്സിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഐസ്‌ക്രീമിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. 28,000-ല്‍പ്പരം ലൈക്കുകളും ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

0 Comments