കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തിനശിച്ചു. കൈരളി ഹെറിറ്റേജ് റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.[www.malabarflash.com]
പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടിനാണ് തീപ്പിടിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നുവെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല. ബോട്ടില്‍ വെല്‍ഡിങ് ജോലിയുള്‍പ്പെടെ നടന്നിരുന്നതായാണ് വിവരം.
0 Comments