ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദി ഉൾപ്പെട നാല് പേരുടെ നോമിനേഷൻ റദ്ദാക്കിയ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. ഷാഫി സഅദി വഖഫ് ബോർഡ് ചെയർമാനായി തുടരും.[www.malabarflash.com]
സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും നോമിനേഷൻ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് സിദ്ധരാമയ്യ സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ വിവിധ ബോർഡുകളിലെ ചെയർമാൻ പദവികൾ റദ്ദാക്കിയ കൂട്ടത്തിലാണ് വഖഫ് ബോർഡ് നോമിനേഷനുകളും റദ്ദാക്കിയത്.
എന്നാൽ ബുധനാഴ്ച ഈ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവിറക്കുകയായിരുന്നു.
0 Comments