NEWS UPDATE

6/recent/ticker-posts

വാട്സ്ആപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; യുവാവിന് നഷ്ടമായത് ആറ് ലക്ഷം രൂപ

വാട്സ്ആപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 6.16 ലക്ഷം രൂപ. നാഗ്പൂർ സ്വദേശിയായ 29കാരനാണ് സൈബർ കുറ്റവാളികളുടെ ഇരയായത്. ഖംല പ്രദേശവാസിയായ യുവാവിന് കഴിഞ്ഞ മാസം ഒരു വാട്‌സ്ആപ്പ് കോൾ വന്നിരുന്നു.[www.malabarflash.com]


ഒരു സ്ത്രീ ആയിരുന്നു മറുതലക്കൽ ഉണ്ടായിരുന്നത്. അവർ ഒരു ലിങ്ക് അയച്ച് ഒരു കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് 6.16 ലക്ഷം രൂപ ഡെബിറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ദിവസങ്ങൾക്ക് മുമ്പ് ചണ്ഡീഗഡ് സ്വദേശിക്ക് സമാനരീതിയിൽ 17 ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു. അജ്ഞാതനായ ഒരാളിൽ നിന്ന് തനിക്ക് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി ചണ്ഡീഗഢിലെ ബെഹ്‌ലാന നിവാസിയായ അലോക് കുമാർ പറഞ്ഞു. മെസ്സേജ് തുറന്നപ്പോൾ അതിലൊരു ലിങ്ക് ഉണ്ടായിരുന്നു, അതിൽ ക്ലിക്ക് ചെയ്തപ്പോൾ സൈബർ കുറ്റവാളി ഫോൺ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് 16.91 ലക്ഷം രൂപ കവരുകയായിരുന്നു.

Post a Comment

0 Comments