ഒല്ലൂർ (തൃശൂർ): വയോധികന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ മോളയിൽ ഏലിയാസിന്റെ (70) ഐ ടെൽ മൊബൈൽ ഫോണിനാണ് തീപിടിച്ചത്. ഇദ്ദേഹത്തിന് നിസ്സാര പരിക്കുപറ്റി.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മരോട്ടിച്ചാലിലെ വിപിൻ സ്റ്റോഴ്സ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഏലിയാസ്. ഹോട്ടലിനുള്ളിൽ ഇരിക്കുമ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നത്. ഷർട്ടിന്റെ പോക്കറ്റിന്റെ ഭാഗം കത്തിപ്പോയി. 1000 രൂപയിൽ താഴെ വില വരുന്ന ഐ ടെല്ലിന്റെ ഡയൽപാഡ് മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.
ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നത് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുമ്പോൾ ഞെട്ടലുണ്ടാക്കുന്നതാണ്. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേറ്റില്ലെന്ന് ഏലിയാസ് പറഞ്ഞു.
പൊട്ടിത്തെറി ശബ്ദം കേട്ടയുടന്‍ ഏലിയാസിന് പോക്കറ്റില്‍നിന്ന് ഫോൺ എടുത്ത് നിലത്തിടാനായതും ഷര്‍ട്ടിലേക്ക് തീപടര്‍ന്നെങ്കിലും ഉടന്‍ കൈകൊണ്ട് തട്ടി കെടുത്താനായതുമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടാൻ കാരണം. ബാറ്ററിയുടെ തകരാര്‍ ആണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം.
0 Comments