വേങ്ങര: വേങ്ങര ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ ബിഹാറില്‍നിന്ന് വേങ്ങര പോലീസ് പിടികൂടി. ബിഹാര്‍ സ്വാംപുര്‍ സ്വദേശി ജയ്പ്രകാശ് (27) ആണ് അറസ്റ്റിലായത്.[www.malabarflash.com]
കൊലപാതകം നടക്കുന്നതിനു തൊട്ടുമുന്‍പ് ഇരുവരും തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി യുവതിയുടെ കോള്‍ ലിസ്റ്റില്‍നിന്ന് മനസ്സിലാക്കിയ പോലീസ് പ്രതിയെത്തേടി ബിഹാറില്‍ എത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. രണ്ടാംതവണ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് ബന്ധുക്കളുടെ സഹായത്തോടെ അറസ്റ്റുചെയ്തത്. കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായി പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 31-നാണ് കോട്ടയ്ക്കല്‍ റോഡിലെ യാറംപടി പി.കെ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പസ്വാന്റെ ഭാര്യ പൂനംദേവിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഡിവൈ.എസ്.പി. പി. അബ്ദുല്‍ബഷീര്‍, സി.ഐ. മുഹമ്മദ് ഹനീഫ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വംനല്‍കുന്നത്.
0 Comments