NEWS UPDATE

6/recent/ticker-posts

വിജ്ഞാന മുന്നേറ്റത്തോടെ മാത്രമേ രാജ്യപുരോഗതി സാധ്യമാവൂ - കാന്തപുരം

ഉള്ളാള്‍:  സമകാലിനെ വെല്ലുവിളികളെ നേരിടാനുള്ള വിജ്ഞാനത്തിലൂടെ മാത്രമേ രാജ്യത്ത് സമാധാനവും പുരോഗതിയും ഉണ്ടാവുകയുള്ളൂ എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്ഥാവിച്ചു. ഉള്ളാള്‍ സയ്യിദ് മദനി ശരീഅത്ത് കോളേജ് പുതിയ അധ്യായന വര്‍ഷ ആരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


സമൂഹ നന്മക്കും രാജ്യത്തിന്റെ ഭദ്രതയും വിദ്യാഭ്യാസം അനിവാര്യമാണ്. ധാര്‍മിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കുന്നതാവണം നമ്മുടെ വിദ്യാഭ്യാസ സംവിധാനം. സയ്യിദ് മദനി തങ്ങള്‍ അറിവ് നല്‍കുകയാണ് ജനങ്ങളെ സമുദ്ധരിച്ചത്. അവര്‍ കൊളുത്തിയ വിജ്ഞാനത്തിന്റേയും ആത്മീയതയുടേയും പ്രഭയാണ് ഉള്ളാളിന് എന്നും വെളിച്ചമേകുന്നത്. അമ്പതാണ്ടിലേറെ കാലം ഉള്ളാളിനെ ആത്മീയമായും വൈജ്ഞാനികയും നയിച്ച സയ്യിദ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ ആ വിജ്ഞാന മുന്നേറ്റത്തിന് കൂടുതല്‍ ശക്തി പകരുകയായിരുന്നു. അവര്‍ കൊളുത്തിയ അവര്‍ക്കൊളുത്തിയ വിജ്ഞാന വഴിയിലാണ് നാം മുന്നേറേണ്ടത് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഖാസി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കുറ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവുരം, സയ്യിദ് ജുനൈദ് അല്‍ ബുഖാരി, സയ്യിദ് മഷ്ഹൂദ് അല്‍ ബുഖാരി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിച്ചു.

കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റഷീദ് സൈനി, അബൂ സുഫിയാന്‍ മദനി, ജി എം കാമില്‍ സഖാഫി, ഹഫീള് സഅദി, എ ബി മൊയ്ദു സഅദി ചേരൂര്‍, ഷിഹാബ് സഖാഫി, അഹ്‌മദ് കുട്ടി സഖാഫി, എം കെ ദാരിമി, അഷ്റഫ് സഅദി മല്ലൂര്‍, എസ് എം റഷീദ് ഹാജി, എസ് മുഹമ്മദ് ഹാജി ഒമാന്‍, തോകെ സഖാഫി, യൂസുഫ് ഹാജി പെരുമ്പ, സിറാജ് ഇരുവേരി, മദനി അബ്ദുല്‍ ഹമീദ് ഹാജി, സംബന്ധിച്ചു.

പരിപാടിയില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ഷാഫി സഅദിയേയും ഗുല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ, ഏനപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ അബ്ദുല്ലകുഞ്ഞി ഹാജിയേയും അനുമോദിച്ചു.

പ്രസിഡന്റ് ഹനീഫ് ഹാജി സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments