പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് അദ്ധ്യക്ഷത വഹിക്കും. എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ചടങ്ങില്‍ നിര്‍വഹിക്കും. കേരളവിഷന്‍, സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും അംഗീകാരത്തോടെ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകള്‍ വിതരണം ചെയ്യുന്ന കാരുണ്യ പദ്ധതിയാണ് എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്.
കാസര്‍കോട് ജില്ലയിലെ ഗിഫ്റ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് എറണാകുളം വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റലാണ്. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് എ.കെ.എം അഷ്റഫ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വക്കറ്റ് വി.എം മുനീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അന്‍വര്‍ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഫണ്ട് സിഡ്‌കോ പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ കൈമാറും. കെ.സി.ബി.എല്‍ എം.ഡി പ്രജീഷ് അച്ചാണ്ടി കാരുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. എറണാകുളം വി.പി.എസ് ലേക്ഷോര്‍ ആശുപത്രി എം.ഡി അഡ്വക്കറ്റ് എസ്.കെ അബ്ദുള്ള ഫസ്റ്റ് ഗിഫ്റ്റുകള്‍ കൈമാറും.
എ.ഡി.എച്ച്.എസ് ഡോക്ടര്‍ എ ജമാല്‍ അഹമ്മദ് ഏറ്റുവാങ്ങും. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി നായര്‍ സ്വാഗതവും സി.സി.എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ നന്ദിയും പറയും. സംസ്ഥാന കമ്മിറ്റി അംഗം എം ലോഹിതാക്ഷന്‍, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍, സി.സി.എന്‍ എം.ഡി മോഹനന്‍ ടി.വി, മേഖലാ സെക്രട്ടറി കെ.സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
അന്‍വര്‍ ഓര്‍മ്മ ദിനമായ മെയ് 7 ന് കേരളത്തിലെ അയ്യായിരത്തിലധികം വരുന്ന ഓപ്പറേറ്റര്‍മാര്‍ അവരുടെ നെറ്റ് വര്‍ക്കുകളില്‍ പതാക ഉയര്‍ത്തി കേബിള്‍ ദിനം ആചരിക്കും.
0 Comments