ഒറ്റയ്ക്കുനിൽക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതികൾ മാല പൊട്ടിക്കുന്നത്. ബേഡക്കം, ബേക്കൽ, വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധികളിലും സമാനമായ രീതിയിൽ മാല പൊട്ടിക്കലുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇയാൾ നമ്പറില്ലാത്ത ഇരുചക്രവാഹനമുപയോഗിച്ചതായി കാണുന്നത് പോലീസിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സ്വർണാഭരണങ്ങൾ അണിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
ഫോട്ടോയിൽ കാണുന്ന ആളെയോ വാഹനത്തെയോ അറിയാമെങ്കിൽ പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ആവശ്യപ്പെട്ടു. ഫോൺ: 04994 284100, 9497947276, 9497980939.
0 Comments