NEWS UPDATE

6/recent/ticker-posts

ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിക്കെതിരെ പീഡന ശ്രമം : മുന്‍ ഡിവൈഎസ്പിക്ക് എതിരെ കേസ്

ഉദുമ: ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ മുൻ ഡിവൈഎസ്പിക്കെതിരെ കേസ്. നടൻ കൂടിയായ തൃക്കരിപ്പൂർ സ്വദേശിയായ വി.മധുസൂദനന് എതിരെയാണ് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ഐപിസി 354 പ്രകാരം ബേക്കൽ പോലീസ് കേസെടുത്തത്.[www.malabarflash.com]


ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയയ്‌ക്കടുത്തുള്ള താമസസ്ഥലത്തു വച്ച് യുവതിയോട് മോശമായി സംസാരിച്ചുവെന്നാണു പരാതി. ശനിയാഴ്ചയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണു യുവതി പരാതിയിൽ പറയുന്നത്.

Post a Comment

0 Comments