ഗ്രേസ് മാർക്കിന്റെ അനുകൂല്യങ്ങളൊന്നുമില്ലാതെയാണ് 1199 എന്ന നേട്ടത്തിലേക്ക് ഈ മിടുക്കിയെത്തിയത്. മറ്റെല്ലാ വിഷയങ്ങൾക്കും ഫുൾമാർക്ക് നേടിയെങ്കിലും ഒന്നാംവർഷ ഇംഗ്ലീഷ് പരീക്ഷയിൽ ഒരുമാർക്കിന്റെ കുറവ് വന്നതാണ് ഫുൾ മാർക്ക് എന്ന നേട്ടത്തിന് തടസ്സമായത്.
പഠന പഠ്യേതര മേഖലകളിലും, ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ റിതാ ഫാത്തിമ സ്‌കൂളിനും നാടിനും അഭിമാനമുയർത്തുന്ന പ്രതിഭയാണ്.
അക്കൗണ്ടിംഗ് മേഖലയിലെ മികച്ച പഠനവും തുടർന്ന് അന്തർദേശീയ സ്ഥാപനങ്ങളിൽ മികച്ച കരിയറും ലക്ഷ്യമിടുന്നു. കാസറകോട് കളനാട് ദാറുൽ ഹംദ് (ദർഗാസ് കുടുംബം) അബൂബക്കർ സിദ്ധീക്കിന്റെയും ജാസിയാ അബൂബക്കറിന്റെയും അഞ്ചുമക്കളിൽ മൂത്തവളാണ് ഈ കൊച്ചുമിടുക്കി.
മികച്ച വിജയം നേടി ചന്ദ്രഗിരി സ്‌കൂളിന് അഭിമാനമായ റിതാ ഫാത്തിമയെ സ്‌കൂൾ സംരക്ഷണ സമിതി ചെയർമാൻ കല്ലട്ര മാഹിൻഹാജി, പ്രിൻസിപ്പൽ മാർജി എസ്, പിടിഎ ക്കുവേണ്ടി പ്രസിഡന്റ് നസീർ കൂവത്തൊട്ടി, എസ്എംസിക്കുവേണ്ടി ചെയർമാൻ മുഹമ്മദ് കോളിയടുക്കം എന്നിവർ അഭിനന്ദിച്ചു.
0 Comments