ദുബൈ: ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ ലത്തീഫ ബിന്‍ത് റാഷിദ് അൽ മക്തൂമിനു കുഞ്ഞു ജനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണു കുഞ്ഞു ജനിച്ച വിവരം ഷെയ്ഖ ലത്തീഫ പങ്കുവെച്ചത്. ഒരു പെൺകുട്ടിയാൽ തങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന വാചകത്തോടെയായിരുന്നു മകളുടെ പേരെഴുതിയ ചിത്രം പങ്കുവെച്ചത്.[www.malabarflash.com]
ഹിന്ദ് ബിൻത് ഫൈസൽ അൽക്വാസിമി എന്നാണു കുഞ്ഞിന്റെ പേര്. നിരവധി പേരാണു ആശംസകൾ നേർന്നിരിക്കുന്നത്. ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സണും ദുബായ് കൗൺസിൽ മെമ്പറുമാണ് ഷെയ്ഖ ലത്തീഫ. 2016 ലാണു ഷെയ്ഖ ലത്തീഫ വിവാഹിതയായത്. ഷെയ്ഖ് ഫൈസൽ ബിൻ സൗദ് ബിൻ ഖാലിദ് അൽ ക്വാസിമാണ് ഭർത്താവ്. ഹിന്ദ് ബിൻത് ഫൈസൽ അൽക്വാസിമിയെ കൂടാതെ രണ്ടുമക്കൾ കൂടിയുണ്ട് ഇരുവർക്കും.
0 Comments