37വർഷങ്ങൾക്ക് ശേഷം ഈ വർഷത്തെ ഭരണി ഉത്സവത്തിന് തിരുമുൽകാഴ്ചസമർപ്പണം നടത്തിയ കമ്മിറ്റി പൊതു യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കീക്കാനം അരയാലിങ്കാൽ വിഷ്ണുക്ഷേത്രത്തിൽ നടന്ന യോഗത്തിൽ ചെയർമാൻ എം.നാരായണൻനായർ അദ്ധ്യക്ഷനായി.
കൺവീനർ കമലാക്ഷൻ കീക്കാനം, രത്നാകരൻ, രാജൻ പളളയിൽ, എ.ബാലകൃഷ്ണൻ നായർ, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി അച്യുതൻ ആടിയത്ത്,ബ്ലോക്ക് പഞ്ചായത്തംഗം ഗീത, പളളിക്കര പഞ്ചായത്തംഗം ലീനരാഘവൻ, പി.അനിൽകുമാർ, വിനോദ് പനയാൽ, രാഘവൻ കാവുങ്കാൽ, കരുണാകരൻ കീക്കാനം, ബേബി ബാലകൃഷ്ണൻ, ബേബി വിജയൻ എന്നിവർ സംസാരിച്ചു. കമ്മിറ്റി പിരിച്ചുവിട്ടതായി ചെയർമാൻ അറിയിച്ചു.
0 Comments