പാലക്കുന്ന്: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടന്നുവരുന്ന അഷ്ടബന്ധ ബ്രഹ്മ കലശോത്സവത്തിന് മലയാളി വ്യവസായി 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണത്തിൽ തീർത്ത ഒന്നും 1,30,000 രൂപയുടെ വെള്ളിയിൽ തീർത്ത 11 കലശകുടങ്ങളും സമർപ്പിച്ചു.[www.malabarflash.com]
മംഗ്ലൂർ കരുണ ഇൻഫ്രാ പ്രോപ്പർട്ടിസ് ഉടമയും കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ് രക്ഷാധികാരിയുമായ പാലക്കുന്ന് തിരുവക്കോളി സ്വദേശി വി.കരുണാകരനാണ് കുടുംബ സമേതം ക്ഷേത്രത്തിലെത്തി ഇവ സമർപ്പിച്ചത്.
ക്ഷേത്ര ഭരണ സമിതി അധ്യക്ഷൻ പൊന്നാടയും പുരസ്കാരവും നൽകി കരുണാകരനെ ആദരിച്ചു.
0 Comments