പാലക്കുന്ന് : പാലക്കുന്ന് -കോട്ടിക്കുളം റെയിൽവേ മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി. വൈകുന്നേരം ദൈവത്തെ മലയിറക്കി. കരിപ്പോടി തിരൂർ മുച്ചിലോട്ട് ക്ഷേത്ര പരിസരത്ത് നിന്ന് മടപ്പുര മാതൃസമിതിയുടെ നേതൃത്വത്തിൽ കാഴ്ച സമർപ്പണമുണ്ടായിരുന്നു.[www.malabarflash.com]
വ്യാഴാഴ്ച്ച രാവിലെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം തിരുസന്നിധിയിലെത്തും. വൈകുന്നേരം മലകയറ്റലോടെ സമാപനം. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.
0 Comments