കോൺഗ്രസ് വിട്ട് ഒമ്പത് വർഷത്തിന് ശേഷമാണ് അബ്ദുറഹിമാൻ സിപിഐഎമ്മിൽ ചേരുന്നത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച അബ്ദുറഹിമാൻ 2014 കോൺഗ്രസിനോട് കലഹിച്ച് പാർട്ടിവിടുകയായിരുന്നു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂരിലെ സിറ്റിങ് എംഎൽഎയായിരുന്ന അബ്ദുറഹിമാൻ രണ്ടത്താണിയെ തോൽപ്പിച്ചാണ് വി അബ്ദുറഹിമാൻ നിയമസഭയിലേക്ക് എത്തുന്നത്. 4918 വോട്ടായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തി അബ്ദുറഹിമാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

കെഎസ്‌യു യൂണിറ്റ് സെക്രട്ടറി, തിരൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചു. കെപിസിസി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരൂർ നഗരസഭാ ഉപാദ്ധ്യക്ഷനായും അഞ്ചു വർഷം നഗരസഭാ സ്ഥിരംസിമിതി അദ്ധ്യക്ഷനായും വി അബ്ദുറഹിമാൻ പ്രവർത്തിച്ചിരുന്നു.
0 Comments