കണ്ണൂർ: കണ്ണൂരില്‍ കാറും ബസും കൂട്ടിയിടിച്ച് കാസര്‍കോട് പള്ളിക്കര സ്വദേശിനിയായ യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബേക്കല്‍ പള്ളിക്കര തൊട്ടിയിലെ നസീബ (28) ആണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. എടക്കാട് പോലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണ് അപകടം നടന്നത്.[www.malabarflash.com]
തലശേരി ഭാഗത്ത് നിന്ന് വന്ന കാറും കണ്ണൂര്‍ ഭാഗത്തുനിന്നും വടകരയിലേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രക്കാരിയായിരുന്നു നസീബ. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
രണ്ട് കുട്ടികളുടെ മാതാവാണ്. ഇവരുടെ ഇളയ മകള്‍, മാതാവ്, അമ്മാവന്‍, അമ്മാവന്റെ ഭാര്യ എന്നിവര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന ഏതാനും പേര്‍ക്കും നിസാര പരിക്കേറ്റു.
0 Comments