കാഞ്ഞങ്ങാട്: ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവ് മരിച്ചു. തളങ്കര കടവത്തെ ടി എ ഖാലിദിന്റെ മകന്‍ ചെട്ടുംകുഴിയിലെ അഹ്മദ് ശബാബ് (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുതിയ കോട്ട വിനായക തീയേറ്ററിന് സമീപം ഞായറാഴ്ച പുലര്‍ചെയാണ് അപകടം നടന്നത്.[www.malabarflash.com]
യുവ ബിസിനസുകാരനായ ശബാബ് വ്യാപാര ആവശ്യാര്‍ഥം കോഴിക്കോട് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ശബാബ് ഓടിച്ച കെ എല്‍ 86 3688 നമ്പര്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന പാചക ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റിയ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശബാബിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
0 Comments