കൊടുവള്ളി: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു. കിഴക്കോത്ത്കണ്ടിയിൽ മീത്തൽ കോളനിയിലെ കാരമ്പാറമ്മൽ നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബയാണ് (43) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു.[www.malabarflash.com]
പാലക്കാട് സ്വദേശി ജയപ്രകാശനാണ് (ഷീന ടൈലറിങ് താമരശ്ശേരി) ഭർത്താവ്. പിതാവ്: ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമി. മാതാവ്: ചിരിതക്കുട്ടി. മക്കൾ: സുവർണ (എം.ജെ.എച്ച്.എസ്.എസ് വിദ്യാർഥിനി), അഭിനവ് (എളേറ്റിൽ ജി.എം.യു.പി സ്കൂൾ വിദ്യാർഥി). സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.
0 Comments