കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ നിസാമുദ്ധീൻ നഗറിലെ സല്‍മാന്‍ ഫാരിസാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്.[www.malabarflash.com]
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇയാള്‍ അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് കരുതുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോട് കൂടിയാണ് പോലീസ് സല്‍മാനെ പിടികൂടിയിരിക്കുന്നത്. ഇയാള്‍ വിദേശത്തായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
0 Comments