NEWS UPDATE

6/recent/ticker-posts

ഭാര്യയെ നഗ്നയാക്കി 120ഓളം പേർ മർദിച്ചെന്ന സൈനികന്റെ വാദം കെട്ടുകഥയെന്ന് പോലീസ്

സോഷ്യൽ മീഡിയയിൽ വൻ വിവാദമുയർത്തിയ സൈനികന്റെ ആരോപണം കെട്ടുകഥയെന്ന് പോലീസ്. 120 ഓളം പേർ ചേർന്ന് തന്റെ ഭാര്യയെ നഗ്നയാക്കി മർദ്ദിച്ചു എന്നായിരുന്നു കാശ്മീരിൽ ഹവീൽദാറായി ജോലി ചെയ്യുന്ന സൈനികന്റെ ആരോപണം.[www.malabarflash.com]

വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ എൻ ത്യാഗരാജനാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോയിൽ തമിഴ്‌നാട്ടിലെ പടവേടു ഗ്രാമത്തിൽ നിന്നുള്ള ഹവിൽദാർ പ്രഭാകരൻ കൈകൂപ്പിയാണ് തന്റെ ഭാര്യക്ക് മർദ്ദനമേറ്റെന്ന പരാതി ഉന്നയിക്കുന്നത്.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ കട നടത്തുന്ന തന്റെ ഭാര്യയെ 120ഓളം പേർ ചേർന്ന് ക്രൂരമായി മർദിക്കുകയും അർദ്ധനഗ്നയാക്കുകയും ചെയ്തുവെന്നും കട അടിച്ചുതകർത്തുവെന്നും പ്രഭാകരൻ വീഡിയോയിൽ ആരോപിച്ചു. എസ്പിക്ക് പരാതി നൽകിയതായും സംഭവത്തിൽ നടപടിയെടുക്കുമെന്ന് എസ്പി ഉറപ്പുനൽകിയതായും വീഡിയോയിൽ ജവാൻ പറയുന്നുണ്ട്.

അതിനിടെ സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ കണ്ഠവാസൽ പോലീസ് പറയുന്നത് ജവാന്റെ ആരോപണവും പരാതിയും അതിശയോക്തിപരമാണെന്നാണ്. പാട്ടത്തർക്കത്തെ തുടർന്ന് ജവാന്റെ ഭാര്യയും ചില പുരുഷന്മാരും തമ്മിൽ വഴക്കുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

രേണുകാംബാൾ ക്ഷേത്രം പാട്ടത്തിനെടുത്ത സ്ഥലത്താണ് യുവതി കട നടത്തുന്നത്. പാട്ടകാലാവധി കഴിഞ്ഞതോടെ അത് പുതുക്കാതെ സ്ഥലം തിരികെ നൽകാനുള്ള കരാറിൽ ഫെബ്രുവരിയിൽ ജവാനും ഭാര്യയും അമ്മയും ഒപ്പുവെച്ചെങ്കിലും സ്ഥലം വിട്ടുനൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കക്ഷികൾ തമ്മിൽ സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. എന്നാൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. 

Post a Comment

0 Comments