NEWS UPDATE

6/recent/ticker-posts

മദ്രസയിൽ നിന്ന് മടങ്ങിയ 13കാരൻ വീടിന് മുന്നിൽ വെച്ച് കാറിടിച്ചു മരിച്ചു


കണ്ണൂർ: വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13 കാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്.[www.malabarflash.com]

തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ശനിയാഴ്ച രാത്രി ഏഴരയോടെ വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്. ശനിയാഴ്ച  രാത്രി മദ്രസയിൽ നിന്ന് മടങ്ങി വരും വഴിയാണ് അപകടം നടന്നത്.

Post a Comment

0 Comments