NEWS UPDATE

6/recent/ticker-posts

എരോൽ അമ്പലത്തിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ബ്രഹ്മകലശം 18 മുതൽ 20 വരെ

ഉദുമ: എരോൽ അമ്പലത്തിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം 18 മുതൽ 20 വരെ നടക്കും. അരവത്ത് കെ.യു.പദ്മനാഭ തന്ത്രി കാർമികത്വം വഹിക്കും.18ന് രാവിലെ 10.15ന് കലവറ നിറയ്‌ക്കൽ ഘോഷയാത്ര എരോൽ വടക്കേവീട് അടുക്കാടുക്കം തറവാട്ടിൽ നിന്ന് പുറപ്പെടും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് കലവറ ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും.[www.malabarflash.com]


10.30ന് മാക്കരംകോട്ട് ധർമ ധർമശാസ്താ ക്ഷേത്ര സമിതിയുടെ ഭജന.12ന് കൊപ്പൽ ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. 3ന് ക്ഷേത്ര സമിതിയുടെയും 4ന് എരോൽക്കാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര സമിതിയുടെയും ഭജന.6ന് ആചാര്യ വരവേൽപ്പ്. തുടർന്ന് ക്ഷേത്ര പള്ളിയറയും യുഎഇ കമ്മിറ്റി നിർമിച്ച മുൻഭാഗം പടിപ്പുരയുടെയും സമർപ്പണം.

7ന് സാമൂഹ പ്രാർഥനയ് ക്ക് ശേഷം വിവിധ താന്ത്രിക ചടങ്ങുകൾ. 7.30ന് സാംസ്‌കാരിക സമ്മേളനം ആഘോഷ കമ്മിറ്റി ചെയർമാൻ പി. ഭാസ്കരൻ നായരുടെ അധ്യക്ഷതയിൽ സി. എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക്താനന്ദ സരസ്വതി പ്രഭാഷണം നടത്തും. 8.30ന് വിവിധ വനിത സംഘങ്ങളുടെ കൈകൊട്ടിക്കളി.10ന് നാട്ടരങ്ങ് നാടൻപാട്ട്.

19ന് രാവിലെ 6 മുതൽ വിവിധ താന്ത്രിക ചടങ്ങുകൾ. 10ന് നാലാംവാതുക്കൽ വിഷ്ണുമൂർത്തി സംഘത്തിന്റെ ഭജന. 11.30ന്പൂക്കുന്നത്ത് സ്വരരാഗത്തിന്റെ ഭക്തിഗാനാർച്ചന. 3ന് തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്ര സമിതിയുടെ ഭജന. വൈകുന്നേരം 6 മുതൽ വിവിധ താന്ത്രിക ചടങ്ങുകൾ. 7ന് ആധ്യാത്മിക സദസ്സും ആദരിക്കൽ ചടങ്ങും. എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികളുടെ പ്രഭാഷണം. 8ന് ക്ഷേത്ര മാതൃസമിതിയുടെയും വിവിധ മാതൃസമിതികളുടെയും തിരുവാതിരക്കളി.9ന് ശീതങ്കൻ തുള്ളൽ. 10.30ന് കുട്ടികളുടെ ഡാൻസ് നൈറ്റ്‌.

20ന് പുലർച്ചെ 2.30 മുതൽ വിവിധ താന്ത്രിക ചടങ്ങുകൾ. 3.49നും 4.32നും മധ്യേ ദേവപ്രതിഷ്ഠയും വിവിധ അഭിഷേകങ്ങളും പൂജകളും. തുടർന്ന് നിത്യനിദാനം നിശ്ചയ്ക്കൽ. 7ന് മുല്ലച്ചേരി സാവിത്രി ബാലകൃഷ്ണന്റെ ഹരിനാമ കീർത്തനാലാപനം.9.30ന് ക്ഷേത്ര മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമാർച്ചന.11ന് ഏഴാംമൈൽ നാദബ്രഹ്മം ഓർക്കസ്ട്രയുടെ ഭക്തി ഗാനാമൃതം.മൂന്ന് ദിവസങ്ങളിലും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

ദേവപ്രശ്നചിന്തയിൽ ക്ഷേത്ര പള്ളിയറ പുതുക്കി പണിയണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിവിധ ദേവസ്ഥാനങ്ങളുടെയും സംഘടനകളുടെയും വിശ്വാസികളുടെയും സഹകരണത്തോടെ
90 ലക്ഷത്തോളം രൂപ ചെലവിട്ടാണ്
നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.


1985ലും 2007ലും ഇവിടെ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവങ്ങൾ നടന്നിരുന്നു.

Post a Comment

0 Comments