NEWS UPDATE

6/recent/ticker-posts

ചടുല നൃത്തച്ചുവടുകളുമായി നസ്ലിനും സംഘവും; '18 പ്ലസ്' ലെ കല്യാണപ്പാട്ട് പുറത്തിറങ്ങി

നസ്ലിൻ പ്രധാന വേഷത്തിൽ എത്തുന്ന '18 പ്ലസ്' എന്ന ചിത്രത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങി. 'മാരന്റെ പെണ്ണല്ലേ' എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടാണ് റിലീസായത്. തിങ്ക് മ്യൂസിക് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.[www.malabarflash.com]


നസ്‌ലിനും, മാത്യു തോമസും, ബിനു പപ്പുവും, സാഫ് ബ്രോസും, മീനാക്ഷിയും ആടിത്തിമിർക്കുന്ന കാഴ്ചയാണ് ​ഗാനത്തിലുള്ളത്. കുറെ നാളുകൾക്കുശേഷമാണ് മലയാളത്തിൽ ഇത്തരമൊരു ഫാസ്റ്റ് നമ്പർ ഗാനം ഇറങ്ങുന്നത്. മദനോത്സവം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ ആണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.

യോഗി ശേഖർ പാടിയിരിക്കുന്ന പാട്ടിന്റെ വരികൾ വൈശാഖ് സുഗുണനാണ് എഴുതിയിരിക്കുന്നത്. ഷോബി പോൾ രാജിന്റേതാണ് കൊറിയോഗ്രാഫി. ഫലൂഡ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിൽ എത്തും.

നസ്ലിൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രമാണ് 18 പ്ലസ്. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ സംവിധായകനൊപ്പം അതിലെ പ്രധാന താരങ്ങളും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാത്യു തോമസ്, ബിനു പപ്പു, രാജേഷ് മാധവൻ, നിഖില വിമൽ, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രണയവും സൗഹൃദവും തമാശയും ഇടകലർത്തിയ ഒരു റൊമാന്റിക് കോമഡി എന്റർടെയിനറാണ് 18 പ്ലസ്.

Post a Comment

0 Comments