മേയ് 20നായിരുന്നു ഇയാളുടെ ഭാര്യ ജാൻസി (20) മരിച്ചത്. പോസ്റ്റുമോർട്ടത്തിൽ ജാൻസിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
പ്രണയവിവാഹിതരാണ് തരുണും ജാൻസിയും. ഓട്ടോഡ്രൈവറായി ജോലിചെയ്യുകയായിരുന്നു തരുൺ. രണ്ട് വയസുള്ള ആൺകുട്ടി ഇവർക്കുണ്ട്. കഴിഞ്ഞ ഏപ്രിൽ 16ന് ഇവർക്കൊരു പെൺകുഞ്ഞും പിറന്നിരുന്നു.
മേയ് 20ന് രാത്രിയാണ് കൊലപാതകം നടന്നത്. ശാരീരികബന്ധത്തിന് തരുൺ താൽപര്യം പ്രകടിപ്പിച്ചപ്പോൾ താൻ ക്ഷീണിതയാണെന്ന് പറഞ്ഞ് ജാൻസി തയാറായില്ല. തരുൺ നിർബന്ധിച്ചതോടെ വാക്കേറ്റമായി. ഇതോടെ കൈകൊണ്ട് ജാൻസിയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. അൽപനേരത്തിന് ശേഷം ജാൻസി ചലനം നിലച്ച് താഴെവീണു. ഉടൻ തരുൺ ബന്ധുക്കളെ വിളിച്ചുകൂട്ടി ജാൻസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

0 Comments