ന്യൂഡൽഹി: ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോയിഡയിലെ സ്റ്റുഡിയോകളിലൊന്നിൽ നടന്ന ഫാഷൻ ഷോക്കിടെയാണ് സംഭവമുണ്ടായത്. ഫിലിം സിറ്റി ഏരിയയിലാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു.[www.malabarflash.com]
വനശിഖ ചോപ്രയെന്ന 24കാരിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ബോബി രാജെന്ന യുവാവിനാണ് പരിക്കേറ്റത്. ഇരുവരും ഫാഷൻ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ദാരുണ സംഭവമുണ്ടായതെന്നും പോലീസ് അറിയിച്ചു. പരിപാടിയുടെ സംഘാടകരെ പോലീസ് ചോദ്യം ചെയ്തു. ഷോക്കായി ലൈറ്റ് ഘടിപ്പിച്ച ഇരുമ്പ് തൂണാണ് മറിഞ്ഞു വീണത്.
ഈ തൂൺ സ്ഥാപിച്ചയാളെ ചോദ്യം ചെയ്തുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്ന് നോയിഡ ഡെപ്യൂട്ടി കമീഷണർ ശക്തി അവാസ്തി പറഞ്ഞു.
0 Comments