NEWS UPDATE

6/recent/ticker-posts

സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ സംഗമം ജൂൺ 27ന്


റിയാദ്: സഊദി അറേബ്യയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതോടെ പുണ്യ ഭൂമി ഹജ്ജിന്റെ നിറവിൽ. അഷ്ട ദിക്കുകളിൽ നിന്നും വിശ്വാസികൾ ഇനി തൽബിയ്യത്തിന്റെ മന്ത്ര ധ്വനികൾ ഉരുവിട്ട് മക്കയിലേക്ക് ഒഴുകിയെത്തും.[www.malabarflash.com]


മാസപ്പിറവി ദൃശ്യമായതോടെ ജൂൺ 27 ചൊവ്വാഴ്ച്ച ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ജൂൺ 28 ബുധനാഴ്ച്ചയാണ് ബലി പെരുന്നാള്‍. ഞായറാഴ്ച വൈകുന്നേരം ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീംകോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

വിശുദ്ധ ഹജ്ജ് കർമത്തിന്റെ ഏറ്റവും സുപ്രധാനമായ ചടങ്ങാണ് അറഫാ സംഗമം. മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ മൈതാനിയിൽ സമ്മേളിക്കുന്നതാണ് അറഫാ സംഗമം. ദുൽഹജ്ജ് ഒൻപതിന് മഗ്‍രിബ് നിസ്കാരം കഴിയും വരെ ഹാജിമാർ അറഫയിൽ തങ്ങും.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ പത്ത് ലക്ഷത്തിലധികം തീർത്ഥാടകർ സഊദിയിലെത്തിച്ചേർന്നതായി സഊദി ഹജ്ജ് മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബിജാവി പറഞ്ഞു. തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി സഊദി അറേബ്യയുടെ എല്ലാ അതിർത്തി തുറമുഖങ്ങളും തുറന്നിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 7,18,000 തീർത്ഥാടകർ ഇതുവരെ പ്രവാചക നഗരിയായ മദീനയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇവരിൽ 5,56,953 തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി മക്കയിലേക്ക് യാത്രതിരിച്ചതായും അദ്ദേഹം പറഞ്ഞു

ലോകമെമ്പാടുമുള്ള 90 രാജ്യങ്ങളിൽ നിന്നുള്ള 1,300 തീർത്ഥാടകരെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് സൽമാൻ രാജാവിന്റെ പ്രത്യേക അഥിതികളായി ക്ഷണിക്കാൻ തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവ് ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

0 Comments