NEWS UPDATE

6/recent/ticker-posts

പ്രതിമാസം 299 രൂപയിൽ 6 മാസത്തേക്ക് 3,000 ജിബി; നിരക്ക് പുറത്തുവിട്ട് കെഫോൺ

തിരുവനന്തപുരം: ജനകീയ ബദലാണെന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. താരതമ്യേന മികച്ച പ്ലാനുകളാണ് കെ ഫോൺ അവതരിപ്പിച്ചിരിക്കുന്നതെന്നു വിപണി വിദഗ്ധർ പറയുന്നു.[www.malabarflash.com]

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായി ഇന്‍റര്‍നെറ്റ് എത്തിക്കുമെന്നും മറ്റു മൊബൈൽ സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു കൂട്ടത്തിൽ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 30 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്കു ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2,094 രൂപയാണ് നിരക്ക്. 17,412 ഓഫിസുകളിലും 9,000 വീടുകളിലും കെ ഫോൺ കണക്‌ഷനായെന്നു സർക്കാർ അറിയിച്ചു.

കെ ഫോണിലെ മറ്റു പ്ലാനുകൾ

  • ∙ 40 എംബിപിഎസ് വേഗത്തിൽ 4,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.
  • ∙ 50 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ.
  • ∙ 75 എംബിപിഎസ് വേഗത്തിൽ 4,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ.
  • ∙ 100 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ.
  • ∙ 150 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ.
  • ∙ 200 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ.
  • ∙ 250 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ.

Post a Comment

0 Comments