NEWS UPDATE

6/recent/ticker-posts

ആഭരണ നിര്‍മാണശാല ജീവനക്കാരനും സംഘവും കവർന്നത് 55 ലക്ഷം രൂപയുടെ സ്വര്‍ണം; മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ മൂന്നുപേര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായി. ജീവനക്കാരനായ കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52), ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍ വര്‍ഗ്ഗീസ് (52) എന്നിവരാണ് അറസ്റ്റിലായത്. അജിത്ത് കുമാറും മുകേഷും സഹോദരങ്ങളാണ്.[www.malabarflash.com]


മുണ്ടൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്നുള്ള 1028.85 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ചാവ്വാഴ്ച രാത്രി 7.45-ന് ആയിരുന്നു സംഭവം. ആഭരങ്ങള്‍ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാര്‍ അറിയിച്ചതനുസരിച്ച് സഹോദരന്‍ മുകേഷം കൂട്ടാളികളും കാറില്‍ എത്തുകയായിരുന്നു.

കാറില്‍ വന്നമൂന്നംഗസംഘം ചുങ്കത്തിനടുത്തുവെച്ച് സ്‌കൂട്ടര്‍ തടഞ്ഞ് ബലമായി കാറില്‍കയറ്റികൊണ്ടുപോകുകയും പാലക്കാട്ടുവെച്ച് സ്വര്‍ണവും മൊബൈല്‍ഫോണും തട്ടിയെടുത്ത് അവിടെ ഇറക്കിവിടുകയും ചെയ്തുവെന്നാണ് അജിത്കുമാര്‍ സ്ഥാപനം ഉടമയെ വിളിച്ച് അറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ നാടകം പൊളിയുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.വെസ്റ്റ് എസ്.ച്ച് ഒ. ടി.പി.ഫര്‍ഷാദ്, എസ്.ഐ.വിജയന്‍, സി.പി.ഒ.മാരായ സുഫീര്‍, ജോവിന്‍സ്, ചന്ദ്രപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments