കണ്ണൂര്: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.[www.malabarflash.com]
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്.
0 Comments