NEWS UPDATE

6/recent/ticker-posts

പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുംവഴി കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒന്നര വയസ്സുകാരന്‌ ദാരുണാന്ത്യം


ചേർത്തല: പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുംവഴി കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒന്നര വയസ്സുള്ള കുട്ടിക്കു ദാരുണാന്ത്യം. ചേർത്തല നഗരസഭ നാലാം വാർഡിൽ നെടുമ്പ്രക്കാട് കിഴക്കേ നടുപ്പറമ്പിൽ മുനീറിന്റെയും അസ്‌നയുടെയും ഏകമകൾ ഒന്നര വയസ്സുള്ള ഹസ്‌നയാണ് മരിച്ചത്.[www.malabarflash.com]

മുൻസീറ്റിൽ കുട്ടിയുമായിരുന്ന അച്ഛൻ മുനീറിനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.30ഓടെ ചേർത്തല ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമായിരുന്നു അപകടം. പനി കൂടിയതിനെത്തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. 

നിയന്ത്രണംവിട്ട കാര്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.

Post a Comment

0 Comments