NEWS UPDATE

6/recent/ticker-posts

ചിത്താരിയിൽ ട്രാക്ടർ റെയിൽവേ ട്രാക്കിൽ കുടുങ്ങി, ആശങ്കയുടെ ഒന്നര മണിക്കൂർ, ഒടുവിൽ പാളത്തിൽ നിന്നും നീക്കി

കാഞ്ഞങ്ങാട്:  ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ചിത്താരി സ്കൂളിന് സമീപം രാത്രി 8:30 യോടെയാണ് സംഭവം.[www.malabarflash.com]

റെയിൽവേ ഗേറ്റ് ഇല്ലാത്ത സ്ഥലത്ത് കൂടി ട്രാക്ടർ പാളം മുറിച്ച് കടത്താൻ ശ്രമിച്ചതോടെ കുടുങ്ങുകയായിരുന്നു. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റാണ് വിവരം ആർപിഎഫിനെ അറിയിച്ചത്. റെയിൽവേ പോലീസും, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും എത്തിയാണ് ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിൽ ട്രാക്ടർ മാറ്റിയത്. 

ട്രാക്ടർ കുടുങ്ങിയ സമയത്ത് ഷൊർണൂർ ഭാഗത്തേക്ക് ട്രെയിൻ ഒന്നുമില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. ഡ്രൈവറെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Post a Comment

0 Comments