വടക്കഞ്ചേരി: വടക്കഞ്ചേരി ആയക്കാട്ടിൽ എ ഐ ക്യാമറ വാഹനമിടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പുതുക്കോട് മൈത്താക്കൽ വീട്ടിൽ മുഹമ്മദി(22)നെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ആയക്കാട് മന്ദിന് സമീപം സ്ഥാപിച്ച ക്യാമറയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ തകർത്തത്.[www.malabarflash.com]
മുഹമ്മദാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ച വാഹനവും കൂടെ സഞ്ചരിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുക്കാനുണ്ട്. വടക്കഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറിൽ സുഹൃത്തുക്കളോടൊപ്പം വരികയായിരുന്ന ഇയാൾ, ക്യാമറ സ്ഥാപിച്ച പോസ്റ്റ് പിന്നിട്ട് 60 മീറ്ററോളം മുന്നോട്ട് പോയ ശേഷം വാഹനം പുറകോട്ട് എടുത്ത് ഇടിക്കുകയായിരുന്നു.
ക്യാമറ തകർക്കണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവം ഇടിച്ചതാണെന്ന് സി സി ടി വി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൻ്റെ പുറക് വശത്തെ ചില്ലിൽ എഴുതിയ പേരാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
0 Comments