NEWS UPDATE

6/recent/ticker-posts

അര്‍ജുന അച്ചേരി യുഎഇ കമ്മറ്റി ഭാരവാഹികൾ

അജ്മാൻ: അര്‍ജുന അച്ചേരി യുഎഇ കമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം അജ്മാനില്‍ വെച്ച് നടന്നു. അശോകന്‍ ബി.കെ അധ്യക്ഷത വഹിച്ചു.[www.malabarflash.com]

ഉപദേഷ്ടാവായ മാധവന്‍, രക്ഷാധികാരികളായ നാരായണന്‍, ശിവകുമാര്‍, പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. പ്രവിരാജ്, ഷിബിന്‍, ജയേഷ് കുമാര്‍ കുന്നില്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.  വികേഷ് സ്വാഗതവും കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു. 

2023-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു.
സനോജ് ശങ്കര്‍(പ്രസിഡന്റ്), ഷിജിന്‍ കുമാര്‍, സന്തോഷ് (വൈസ് പ്രസിഡന്റുമാര്‍), ഗോപീകൃഷ്ണന്‍ (സെക്രട്ടറി), ശ്യാം കുമാര്‍ ഇ (ജോയിന്റ് സെക്രട്ടറി), രാകേഷ് പി. (ട്രഷറര്‍), വേണു (കബഡി ടീം മാനേജര്‍), പ്രജീഷ് (ടീം കോച്ച്), സമര്‍ ബി കൃഷ്ണ (ടീം ക്യാപ്റ്റന്‍).   

Post a Comment

0 Comments