NEWS UPDATE

6/recent/ticker-posts

ബി​.ജെ.​പി വ​നി​താ നേ​താ​വിനെ കൊലപ്പെടുത്തി, ദേ​ശീ​യ​പാ​ത​യോരത്ത് ഉപേക്ഷിച്ച നിലയിൽ

ആ​സാ​മി​ൽ ബി.ജെ.​പി​യു​ടെ വ​നി​താ നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​ത്ത് ത​ള്ളി. ബി​.ജെ.​പി ഗോ​ൽ​പാ​ര ജി​ല്ല സെ​ക്ര​ട്ട​റി​യാ​യ ജൊ​നാ​ലി നാ​ഥാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പു​ല​ർ​ച്ചെ​യാ​ണ് ദേ​ശീ​യ​പാ​ത17-​ലെ കൃ​ഷ്ണാ​യ സ​ൽ​പാ​ർ മേ​ഖ​ല​യി​ൽ നി​ന്ന് നാ​ഥി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com] 

ഞാ‍​യ​റാ​ഴ്ച വൈ​കി​ട്ട് ഇ​സ്ലാം​പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ട നാ​ഥി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി അ​ന്നു​ത​ന്നെ ബ​ന്ധു​ക്ക​ൾ പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഞായറാഴ്ച ഉച്ചയ്ക്ക് മാർക്കറ്റിൽ വച്ചാണ് നാഥിനെ അവസാനമായി കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നാ​ഥി​ന്‍റെ ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ച്ച് കൊ​ല ചെ​യ്ത ശേ​ഷം വ​ഴി​യ​രി​കി​ൽ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നും പോലീസിന്റെ വിലയിരുത്തൽ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോൾപാറ സിവിൽ ആശുപത്രിയിലേക്ക് അയച്ചു

Post a Comment

0 Comments