ഉദുമ: ഉദുമ മണ്ഡലം എം എൽ എ യുടെ 2021-22 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആയംപാറ ഗവ.യു പി സ്കൂളിന് അനുവദിച്ച ബസ്സ് വെള്ളിയാഴ്ച രാവിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അരവിന്ദൻ്റെ അധ്യക്ഷതയിൽ അഡ്വ. സി എച്ച് കുഞ്ഞമ്പു ഫ്ലാഗ് ഓഫ് ചെയ്തു.[www.malabarflash.com]
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കാർത്യായനി കൃഷ്ണൻ, പി ടി എ പ്രസിഡൻ്റ് മധു, മദർ പി ടി എ പ്രസിഡൻ്റ് ശാലിനി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി നാരായണൻ എം കാപ്യ, വികസന സമിതി പ്രതിനിധി മോഹനൻ എം, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രഥമധ്യാപകൻ ദിവാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പുഷ്പ കെ എൻ നന്ദിയും പറഞ്ഞു.
മോപ്പാട്ട് ബ്രദേഴ്‌സ് ക്ലബ്ബിൻ്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ പ്രഥമധ്യാപകനുള്ള സ്നേനേഹാദരം എം എൽ എ ചടങ്ങിൽ വെച്ച് സമ്മാനിച്ചു. ക്ലബ്ബ് ഭാരവാഹികളായ നിതിൻ കുമാർ, രാജേഷ്, എം കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
0 Comments