NEWS UPDATE

6/recent/ticker-posts

പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം; വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി ഹൈക്കോടതി

പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം കളിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി. കർണാടക കലബുർഗി ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2020ൽ കർണാടകയിലെ ബീദറിൽ ഷഹീൻ സ്കൂളിലെ വിദ്യാർത്ഥികളാണ് പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം കളിച്ചത്. തുടർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ കേസെടുക്കുകയായിരുന്നു.[www.malabarflash.com]


രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കലബുർഗി പോലീസ് കേസ് എടുത്തത്. എൽപി, യുപി കുട്ടികൾ ചേർന്ന് അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശങ്ങൾ ഉണ്ടെന്നും രാജ്യത്തെ നിയമത്തിനെതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമായി വ്യാഖ്യാനിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 

ഇതിനു പിന്നാലെ 2020 ജനുവരി 30ന് സ്‌കൂൾ ഹെഡ് മിസ്ട്രസ് ആയ ഫരീദ ബീഗത്തെയും നാടകത്തിൽ അഭിനയിച്ചിരുന്ന ഒരു കുട്ടിയുടെ അമ്മ നസ്ബുന്നിസയെയും പോലീസ് അറസ്റ്റ് ചെയ്തു. എങ്കിലും അടുത്ത മാസം സെഷൻസ് കോടതി ഇവരെ കുറ്റവിമുക്തമാക്കി. ഇവരെ കൂടാതെ മറ്റ് ലുപേർക്കെതിരെയും രാജ്യദ്രോഹം കുറ്റം നിലനിന്നിരുന്നു. ഇതിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മുഴുവൻ പേരെയും കുറ്റവിമുക്താക്കിക്കൊണ്ടുള്ള ഉത്തരവ്.

Post a Comment

0 Comments