തിങ്കളാഴ്ച രോഗികളെ പരിശോധിച്ച ശേഷം രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു ഗൗരവ്. ചൊവ്വാഴ്ച രാവിലെ ആറുമണിക്കു മുറിയിലെത്തിയ ബന്ധുക്കൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന ഗൗരവിനെയാണ്. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജാംനഗറിൽ നിന്നു മെഡിക്കൽ ഡിഗ്രി പൂർത്തിയാക്കിയ ഗൗരവ് അഹമ്മദാബാദിൽ നിന്നാണു കാർഡിയോളജിയിൽ സ്പെഷ്യലൈസേഷന്‍ ചെയ്തത്. പിന്നാലെ പരിശീലനത്തിനായി തന്റെ നാട്ടിലെത്തുകയായിരുന്നു. 41 കാരനായ ഗൗരവ് ഗാന്ധി 16,000 ത്തോളം ഹൃദ്രോഗികളിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിലെ ഹാൾട്ട് ഹാർട്ട് അറ്റാക്ക്സ് ക്യാമ്പെയിനുമായി ബന്ധപ്പെട്ടും ഗൗരവ് പ്രവർത്തിച്ചിരുന്നു.

0 Comments