ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എം.എല്‍.എ. അനിത ശര്‍മ. റായ്പുരില്‍ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഛത്തീസ്ഗഢിലെ ധര്‍ശിവയില്‍നിന്നുള്ള എംഎല്‍എയാണ് അനിത ശര്‍മ.[www.malabarflash.com]ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്യുകയും എല്ലാ ഹിന്ദുക്കളും അതിനായി ഒരുമിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
‘നമ്മളെല്ലാവരും, എവിടെയാണെങ്കിലും, ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ പ്രതിജ്ഞ ചെയ്യണം. നമ്മള്‍ എല്ലാവരും ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം. ഹിന്ദുക്കള്‍ എല്ലാവരും ഒരുമിച്ച് വന്നാല്‍ മാത്രമേ നമുക്കത് സാധ്യമാവുകയുള്ളൂ’, അനിത ശര്‍മ പറഞ്ഞു.
അതേസമയം, അനിത ശര്‍മയുടെ നിലപാടിനെ തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. അനിത പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് വക്താവ് സുശില്‍ ആനന്ദ് ശുക്ല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയ്‌ക്കൊപ്പമാണ്. അംബേദ്കറും നെഹ്‌റുവും രാജേന്ദ്രപ്രസാദും ചേര്‍ന്ന് നിര്‍മിച്ച ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന മതേതരത്വത്തിനൊപ്പമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ആശയങ്ങളുണ്ടാവാമെന്നും വ്യത്യസ്താശയങ്ങളെ പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments