ആദൂര്‍: ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മദ്റസ വിദ്യാർഥികളായ അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ അധ്യാപകനെതിരെ കേസ്.[www.malabarflash.com]
കര്‍ണാടക സ്വദേശിയായ അബ്ദുൽ ഹമീദിനെതിരെയാണ് (58) ആദൂര്‍ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മദ്റസയിലെ അധ്യാപകനാണ് അബ്ദുൽ ഹമീദ്.
സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടികള്‍ പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അബ്ദുൽ ഹമീദിനെതിരെ കേസെടുത്തത്.
0 Comments