മാലിന്യസംസ്കരണം വ്യക്തിപരമായ ഉത്തരവാദിത്തം കൂടിയാണെന്ന ബോധത്തെ ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസവും പൊതുജനാവബോധവും പദ്ധതിയുടെ ഭാഗമാകണം. മാലിന്യദുരന്തങ്ങൾ വർധിച്ചേക്കാവുന്ന സാഹചര്യത്തെ ചെറുക്കാൻ ശാസ്ത്രീയവും പൊതുജനപിന്തുണയുമുള്ള ശ്രമങ്ങൾ പ്രധാനമാണ്.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി.കെ ഫിർദൗസ് സുറൈജി സഖാഫി അധ്യക്ഷത വഹിച്ചു. വേസ്റ്റ് മാനേജ്മെന്റ്: കരിയർ, സംരംഭകത്വം വിഷയത്തിൽ നടന്ന ചർച്ചകൾക്ക് ഡോ. സി എൻ മനോജ്, സകറിയ ജോയ്, താജുദ്ദീൻ അബൂബക്കർ നേതൃത്വം നൽകി.
വിദ്യാർത്ഥികൾ പാനലുമായി സംവദിച്ചു. സാഹിത്യത്തിലെ പരിസ്ഥിതി എന്ന വിഷയത്തിൽ പി സുരേന്ദ്രൻ പ്രഭാഷണം നടത്തി. മാലിന്യനിർമാർജനം ആഗോള അനുഭവങ്ങളെ കാണാതെ പോകുന്ന കേരളം എന്ന വിഷയം ഷിബു കെ എൻ അവതരിപ്പിച്ചു. മാലിന്യം: ആരോഗ്യ അടിയന്തിരാവസ്ഥയുടെ വർത്തമാനം എന്ന വിഷയത്തിൽ ഡോ. എസ് അഭിലാഷ്, എം ബി ജയഘോഷ് എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടന്നു.വിദ്യാർത്ഥി കവികൾ പരിസ്ഥിതി കവിതകൾ ആലപിച്ചു. കെ. വൈ നിസാമുദ്ദീൻ ഫാളിലി, മുഹമ്മദ് ഇല്യാസ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
0 Comments