NEWS UPDATE

6/recent/ticker-posts

തെരുവ് നായകളെ നിയന്ത്രിക്കുക; എസ്.വൈ എസ്; പഞ്ചായത്തുകൾക്ക് നിവേദനം നൽകി

കാസറകോട്: മനുഷ്യ ജീവന് ഭീഷണിയാകും വിധം തെരുവ് നായ ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അക്രമകാരികളായ തെരുവ് നായകളെ നിയന്ത്രിക്കണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]

തെരുവുനായ്ക്കളുടെ അക്രമം കാരണം ജനങ്ങൾ ഭീതിയിലാണ്. സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികൾക്ക് പലയിടങ്ങളിലും തെരുവ് നായ അക്രമം നേരിടേണ്ടി വരുന്നത് രക്ഷിതാക്കളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും സഹകരണത്തോടെ  ഇത്തരം പ്രദേശങ്ങളില്‍ വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു. 

ഈ ആവശ്യം ഉന്നയിച്ച് ജില്ലയിലെ മുഴുവൻ മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും ജില്ല, സോൺ, സർക്കിൾ നേതൃത്വത്തിൽ നിവേദനം നൽകി. 

ജില്ലാ പ്രസിഡന്റ്‌  അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, ജനറൽ സെക്രട്ടറി അബ്ദുൽ കരിം ദർബാർകട്ട, കാബിനറ്റ് അംഗങ്ങളായ മൂസ സഖാഫി കളത്തൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, അബൂബക്കർ സിദ്ദിഖ് സഖാഫി ബായാർ, അബൂബക്കർ കാമിൽ സഖാഫി പാവൂറടുക്ക, താജുദ്ദീൻ സുബൈക്കട്ടെ, റഹിം സഖാഫി ചിപ്പാർ, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, മുഹമ്മദ്‌ സഖാഫി തോക്കെ, ശിഹാബ് പാണത്തൂർ, റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments